ടി​വി ച​ല​ഞ്ച് പ​ദ്ധ​തി തു​ട​ങ്ങി
Saturday, July 4, 2020 10:33 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി കോ​ന്പ​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ടി​വി ച​ല​ഞ്ച് പ​ദ്ധ​തി ആ​രം​ഭി​ച്ചു. വീ​ട്ടി​ൽ ടി​വി ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഇ​വ​ർ​ക്കാ​ണ് ടി​വി എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന ടി​വി​ക​ളാ​ണ് അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

കാ​ന​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബി​ജു മാ​ത്യൂ​സ് ഗ​ണ​പ​തി, വി​ദ്യാ​ർ​ഥി​യാ​യ ആ​തി​ര ബി​നോ​യ്, ക​ന്പം​മേ​ട്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ ഇ​ത്ത​ര​ത്തി​ൽ ടി​വി​ക​ൾ സ്കൂ​ളി​ന് ന​ൽ​കി. ഇ​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.