മു​രി​ക്കാ​ശേ​രി ഇ​ട​വ​ക​യെ ഫൊ​റോ​ന​യാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, July 4, 2020 10:35 PM IST
മു​രി​ക്കാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യെ ഇ​ടു​ക്കി രൂ​പ​ത​യു​ടെ ഫൊ​റോ​ന ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തി ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​മു​ഖ​മാ​യി രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഫൊ​റോ​ന​യാ​യി ഉ​യ​ർ​ത്തി​കൊ​ണ്ടു​ള്ള ക​ൽ​പ​ന വാ​യി​ച്ചു. തു​ർ​ന്ന് പു​തി​യ ഫൊ​റോ​ന​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, പാ​റ​ത്തോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പാ​റ​ത്തോ​ട് ഫൊ​റോ​ന വി​ഭ​ജി​ച്ചാ​ണ് പു​തി​യ ഫൊ​റോ​ന രൂ​പീ​ക​രി​ച്ച​ത്. രൂ​പ​ത ഭ​ര​ണം കൂ​ടു​ത​ൽ സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നാ​ണ് പു​തി​യ ഫൊറോ​ന രൂ​പീ​ക​ര​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ലി​നെ ഫൊ​റോ​ന വി​കാ​രി​യാ​യി നി​യ​മി​ച്ചു.
പാ​റ​ത്തോ​ട്, മു​രി​ക്കാ​ശേ​രി ഫൊ​റോ​ന​ക​ളി​ലെ വൈ​ദി​ക​ർ പ​ങ്കെ​ടു​ത്തു.