കു​റ​ത്തി​ക്കു​ടി​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് ഒ​രു മ​ഴ​ക്കാ​ലംകൂ​ടി
Sunday, July 5, 2020 10:11 PM IST
അ​ടി​മാ​ലി: മ​റ്റൊ​രു മ​ഴ​ക്കാ​ലം​കൂ​ടി ക​ന​ക്കു​ന്പോ​ൾ കു​റ​ത്തി​ക്കു​ടി നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ റോ​ഡി​നും ആ​ശു​പ​ത്രി​ക്കു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഡാ​ണെ​ങ്കി​ലും മാ​ങ്കു​ള​വു​മാ​യാ​ണ് കു​റ​ത്തി​ക്കു​ടി​ക്കാ​ർ​ക്ക് ഏ​റെ ബ​ന്ധം. കു​ടി​യി​ൽ​നി​ന്ന് ഇ​വി​ടേ​ക്കു​ള്ള പാ​ത ഇ​ത്ത​വ​ണ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ട്ടി​ല്ല. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​കും. കു​റ​ത്തി​ക്കു​ടി​യി​ൽ നി​ന്നും മാ​മ​ല​ക്ക​ണ്ട​ത്തെ​ത്താ​നു​ള്ള പാ​ത​യു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

ക​ഴി​ഞ്ഞ ര​ണ്ടു മ​ഴ​ക്കാ​ല​ത്തും ഏ​റെ​ക്കു​റെ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു കു​റ​ത്തി​ക്കു​ടി. വി​ദൂ​ര ആ​ദി​വാ​സി മേ​ഖ​ല​യാ​യി​ട്ടും ഒ​രു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം​പോ​ലും കോ​ള​നി​യി​ലി​ല്ല. ചെ​റി​യ അ​സു​ഖ​ങ്ങ​ൾ​ക്കു​പോ​ലും മ​രു​ന്നു വാ​ങ്ങ​ണ​മെ​ങ്കി​ൽ മാ​ങ്കു​ള​ത്തോ അ​ടി​മാ​ലി​യി​ലോ എ​ത്ത​ണം. മ​ഴ​ക്കാ​ല​ത്ത് ഗ​ർ​ഭി​ണി​ക​ള​ട​ക്കം ഏ​റെ ക​ഷ്ട​ത അ​നു​ഭ​വി​ച്ചാ​ണ് ചി​ക​ത്സ തേ​ടു​ന്ന​ത്.

കാ​ട്ടാ​ന​ശ​ല്യ​മാ​ണ് കോ​ള​നി​നി​വാ​സി​ക​ൾ നേ​രി​ടു​ന്ന മ​റ്റൊ​രു വെ​ല്ലു​വി​ളി. പു​റം​ലോ​ക​ത്തെ​ത്താ​നു​ള്ള കാ​ന​ന​പാ​ത​യി​ൽ മി​ക്ക​യി​ട​ത്തും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. കാ​ട്ടാ​ന​പ്പേ​ടി​യി​ൽ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​വേ​ണം കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളു​മെ​ല്ലാം യാ​ത്ര​ചെ​യ്യാ​ൻ. മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കോ​ള​നി​ക്കാ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഈ ​മ​ഴ​ക്കാ​ല​ത്തും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ​യെ​ല്ലാം കു​റ​ത്തി​ക്കു​ടി നി​വാ​സി​ക​ൾ അ​തി​ജീ​വി​ക്ക​ണം.