കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന് തു​ക ന​ൽ​കി
Sunday, July 5, 2020 10:11 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന് ക​രി​ന്പ​ൻ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ക്കാ​ദ​മി ബ്ലോ​ക്കി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സെ​ന്‍റ​റി​ലേ​ക്ക് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ ധ​ന​സ​ഹാ​യ​വും മ​റ്റു വ​സ്തു​ക്ക​ളും ക​രി​ന്പ​ൻ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​മ​നി​ക്ക് പൂ​വ​ത്തി​ങ്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ സൂ​പ്ര​ണ്ട് ഡോ. ​സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.
ക​രി​ന്പ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എ​ൻ. മു​ര​ളി, ശ​ശി​ക​ല രാ​ജു, ബി​നോ​യി കു​ര്യ​ൻ, ലാ​ലു വീ​ര​ൻ​മ​ല, സാ​ബു ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.