ക​രു​ത​ലും കാ​വ​ലു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്
Sunday, July 5, 2020 10:11 PM IST
രാ​ജാ​ക്കാ​ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി പു​ത്ത​ൻ മൊ​ബൈ​ൽ വാ​ങ്ങി​ന​ൽ​കി ക​രു​ത​ൽ കാ​ട്ടു​ക​യാ​ണ് രാ​ജാ​ക്കാ​ട്ടെ ജ​ന​മൈ​ത്രി പോ​ലീ​സ്. ജ​ന​മൈ​ത്രി പേ​രി​ൽ മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്ത​ന​ത്തി​ലും ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് രാ​ജാ​ക്കാ​ട്ടെ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഇ​ത്ത​വ​ണ രാ​ജ​കു​മാ​രി ഗ​വ. സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് വീ​ട്ടി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​മി​ല്ലെ​ന്ന​റി​ഞ്ഞ് രാ​ജാ​ക്കാ​ട് സി ​ഐ എ​ച്ച്.​എ​ൽ. ഹ​ണി, എ​സ്ഐ അ​നൂ​പ്മോ​ൻ എ​ന്നി​വ​ർ ത​ങ്ങ​ൾ ഫോ​ണ്‍ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം​മു​ട​ക്കി വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണ്‍ കു​ട്ടി​യു​ടെ അമ്മ, ക്ലാ​സ് ടീ​ച്ച​ർ അ​ശ്വ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗി​രീ​ഷ് എ​ന്നി​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി ഏ​റ്റു​വാ​ങ്ങി.