കനത്ത മഴയിൽ മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു
Sunday, July 5, 2020 10:15 PM IST
വ​ണ്ണ​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​ണ്ണ​പ്പു​റം ചേ​ല​ച്ചു​വ​ട് മോ​ടി​യി​ൽ ഗോ​പി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.
വെള്ളിയാഴ്ച വൈ​കുന്നേരം അ​ഞ്ചോ​ടെ ഗോ​പി​യു​ടെ വീ​ടി​ന് സ​മീ​പം നി​ന്നി​രു​ന്ന തെ​ങ്ങ് മ​റി​ഞ്ഞ് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന മാ​വി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ണു, തു​ട​ർ​ന്ന് ര​ണ്ട് മ​ര​ങ്ങ​ളും കൂ​ടി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗോ​പി​യും ഭാ​ര്യ​യും ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ ഗോ​പി​യും ഭാ​ര്യ​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തി​നു പു​റ​മെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

തൊ​ടു​പു​ഴ : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​പ​സ്യ ജി​ല്ല സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ത​പോ​വ​നം പു​ര​സ്കാ​രം കോ​ലാ​നി അ​മ​രം കാ​വി​ന് സ​മ്മാ​നി​ച്ചു. 5001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ത​പ​സ്യ സം​സ്ഥാ​ന ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ.​പി വേ​ണു​ഗോ​പാ​ൽ സ​മ്മാ​നി​ച്ചു. ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഭാ​സ്ക്ക​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി കെ.​ബി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. കൗ​ണ്‍​സി​ല​ർ ആ​ർ.​അ​ജി , ത​പ​സ്യ ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ ബി​ജു, പി.​കെ രാ​ധാ​കൃ​ഷ്ണ​ൻ , എ​സ്.​എ​ൻ ഷാ​ജി, പി.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.