ഓ​ണ്‍ ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു
Monday, July 6, 2020 10:08 PM IST
ക​ട്ട​പ്പ​ന: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു. ഓ​ണ്‍​ലൈ​നി​ൽ 1500 രൂ​പ​യു​ടെ വാ​ച്ച് ബു​ക്ക് ചെ​യ്ത യു​വാ​വി​ന് കി​ട്ടി​യ​ത് 50 രൂ​പ പോ​ലും വി​ല​യി​ല്ലാ​ത്ത ക​ളി വാ​ച്ച്. ന​രി​യം​പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഫേ​സ്ബു​ക്കി​ൽ വ​ന്ന പ​ര​സ്യം ക​ണ്ടാ​ണ് കോ​ണ്ടാ​ക്ട് വാ​ച്ച​സ് ക്ല​ബ് എ​ന്ന വെ​ബ്സൈ​റ്റി​ൽ വാ​ച്ച് ബു​ക്ക് ചെ​യ്ത​ത്. 1500 രൂ​പ​യ്ക്ക് ര​ണ്ട് വാ​ച്ചു​ക​ൾ ല​ഭി​ക്കു​മെന്ന് വെ​ബ്സൈ​റ്റി​ൽ പ​ര​സ്യം ക​ണ്ടാ​ണ് ബു​ക്ക്ചെ​യ്ത​ത്. കൊ​റി​യ​റി​ൽ വ​ന്ന പെ​ട്ടി 1500 രൂ​പ ന​ൽ​കി തുറന്നപ്പോഴാണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​യി​രു​ന്നു. 3500 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ർ​ഡ​ർ ചെ​യ്ത ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക്ക് കി​ട്ടി​യ​താ​ക​ട്ടെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ക​വ​ർ മാ​ത്രം. ഇ​ങ്ങനെ ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രു​ണ്ടെ​ങ്കി​ലും നാ​ണ​ക്കേ​ട് മൂ​ലം ഇ​വ​രാ​രും വി​വ​രം പു​റ​ത്തു പ​റ​യാ​ത്ത​ത് ത​ട്ടി​പ്പു​കാ​ർ​ക്ക് ഗു​ണ​മാ​കു​ക​യാ​ണ്.