റോ​ട്ട​റി ക്ല​ബ് സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു
Monday, July 6, 2020 10:10 PM IST
തൊ​ടു​പു​ഴ: റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2020- 21 വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. യെ​സ് പെ​ഡ​ൽ ടു ​സ്കൂ​ൾ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കാ​ളി​യാ​ർ, തൊ​ടു​പു​ഴ സ​ര​സ്വ​തി വി​ദ്യാ​ഭ​വ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ, തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സൈ​ക്കി​ളു​ക​ൾ ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​ർ, ഹെ​ജി പി.​ ചെ​റി​യാ​ൻ, ഫെ​ബി​ൻ​ലി ജെ​യിം​സ്, ട്ര​ഷ​റ​ർ മ​ധു​സൂ​ധ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.