ത​രി​ശു ഭൂ​മി​യി​ൽ നെ​ൽ കൃ​ഷി​യൊ​രു​ക്കി ഉ​ളു​പ്പൂ​ണി നി​വാ​സി​ക​ൾ
Monday, July 6, 2020 10:10 PM IST
ഉ​പ്പു​ത​റ: ത​രി​ശു​പാ​ട​ത്ത് നെ​ൽ​കൃ​ഷി​യ്ക്കൊ​രു​ങ്ങി വാ​ഗ​മ​ണ്‍ ഉ​ളു​പ്പൂ​ണി നി​വാ​സി​ക​ൾ. 25 വ​ർ​ഷ​മാ​യി നെ​ൽ​കൃ​ഷി​യി​ല്ലാ​തെ ത​രി​ശാ​യി കി​ട​ന്ന പാ​ട​ത്താ​ണ് നെ​ൽ​വ​സ​ന്തം തീ​ർ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പ​ട്ടം താ​ണു​പി​ള്ള​യു​ടെ കാ​ല​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് വാ​ഗ​മ​ണ്‍ ഉ​ളു​പ്പൂ​ണി​യി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. 1957 മു​ത​ൽ ഇ​വി​ടെ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. 1995 ആ​യ​പ്പോ​ഴേ​ക്കും നെ​ൽ​കൃ​ഷി ന​ഷ്ട​ത്തി​ലാ​യി. ഭൂ​മി​ക്ക് പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രി​ട​ത്ത് നി​ന്നും സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ നെ​ൽ​കൃ​ഷി​യി​ൽ നി​ന്ന് ക​ർ​ഷ​ക​ർ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

ഉ​ളു​പ്പൂ​ണി പാ​ട​ശേ​ഖ​ര സ​മി​തി ജ​ഐ​ൽ​ജി ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി കൈ​ത​ക്കാ​ട്ട് ഋ​ഷി​കേ​ശ​ന്‍റെ പാ​ട​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 90 ദി​വ​സം കൊ​ണ്ട് പാ​ക​മാ​കു​ന്ന ഉ​മ​യി​ന​ത്തി​ൽ​പ്പെ​ട്ട വി​ത്താ​ണ് വി​ത​യ്ക്കു​ന്ന​ത്. ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​എ​സ്. രാ​ജ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ന​ൽ​കാ​നാ​യി 5.40 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സി​പി​എം വാ​ഗ​മ​ണ്‍ ഈ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. കു​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ജെ. വാ​വ​ച്ച​ൻ, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ, നി​ശാ​ന്ത് വി. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.