റോ​ഡി​ലെ വ​ഴു​ക്ക​ലും മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ഭാ​വ​വും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു
Tuesday, July 7, 2020 10:26 PM IST
ചെ​റു​തോ​ണി: ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തോ​ടെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ക​യും കാ​ല​വ​ർ​ഷ​ത്തി​ൽ റോ​ഡു​ക​ളി​ൽ വ​ഴു​ക്ക​ൽ ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു.

ചെ​റു​തോ​ണി ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് ഒ​രു കാ​ർ ചെ​റു​തോ​ണി പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു. യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ചെ​റു​തോ​ണി​ക്കു സ​മീ​പം വെ​ള്ള​ക്ക​യ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പൈ​നാ​വി​നും കു​യി​ലി​മ​ല​യ്ക്കും ഇ​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​നം ഓ​ട​യി​ൽ വീ​ണെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. മ​ഴ​യി​ൽ റോ​ഡി​ലു​ണ്ടാ​യ വ​ഴു​ക്ക​ലി​ൽ വാ​ഹ​നം നീ​യ​ന്ത്ര​ണം​വി​ട്ടാ​ണ് ര​ണ്ട​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യ​ത്.

ചെ​റു​തോ​ണി പാ​ല​ത്തി​നു​സ​മീ​പം സൂ​ച​നാ ബോ​ർ​ഡ് തെ​റ്റാ​യ ദി​ശ സൂ​ചി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ര്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.