അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി​യി​ൽ ഫീ​സ് ഇ​ള​വ്
Tuesday, July 7, 2020 10:26 PM IST
അ​ടി​മാ​ലി: കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശ്വ​സ​മാ​യി വി​ശ്വ​ദീ​പ്തി​യി​ൽ സ്കൂ​ൾ ഫീ​സ് പ​കു​തി​യാ​ക്കി കു​റ​ച്ചു. സ്കൂ​ളു​ക​ളി​ൽ പ​തി​വു​പോ​ലെ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൽ​സ​ൻ ജോ​ണ്‍ സി​എം​ഐ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ഴി​ക​ണ്ണി​യി​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ജു പോ​ൾ സി​എം​ഐ പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ഫീ​സ് പ​കു​തി അ​ട​ച്ചാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ര​ക്ഷി​താ​ക്ക​ളെ ഇ​ന്ന​ലെ ത​ന്നെ അ​റി​യി​ച്ചു. വ​ർ​ഷം മൂ​ന്നു ടേ​മു​ക​ളാ​യാ​ണ് ഇ​വി​ടെ ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്ന​ത്.