ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ ഇ​റ​ങ്ങി
Tuesday, July 7, 2020 10:31 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ ഇ​റ​ങ്ങി. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ള്ള​ക്ക​ട​വി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ക​ടു​വ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. മു​ല്ലൂ​പ​റ​ന്പി​ൽ അ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കൂ​ട്ട​മാ​യെ​ത്തി മൊ​ബെ​ലി​ൽ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ടു​വ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം​മു​ൻ​പ് പ്ര​ദേ​ശ​ത്ത് ക​ടു​വ ഇ​റ​ങ്ങി പ​ശു​ക്ക​ളെ കൊ​ന്നു​ഭ​ക്ഷി​ച്ചി​രു​ന്നു.

മ​രം​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ നോ​ർ​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. ഇ​താ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഇ​ര​ട്ട​യാ​ർ നോ​ർ​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ന്ന വാ​ക​മ​രം ചു​വ​ടു​ദ്ര​വി​ച്ച് ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ പ്ര​ദേ​ശ​ത്തെ ഏ​ഴോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​നു​ണ്ടാ​യ​ത്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.