നി​ർ​മാ​ണ​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ചു
Tuesday, July 7, 2020 10:31 PM IST
മൂ​ന്നാ​ർ: ലോ​ക്കാ​ട് ഗ്യാ​പ്പ് റോ​ഡി​ലെ നി​ർ​മാ​ണ​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും പു​തി​യ​താ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലും മു​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ലെ വ​സ്തു​ത​ക​ൾ ത​ന്നെ​യാ​ണ് ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച ദേ​വി​കു​ളം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രാ​ണ് റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഈ ​റി​പ്പോ​ർ​ട്ടി​ലും മു​ൻ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​തേ കാ​ര്യ​ങ്ങ​ൾ​ത​ന്നെ​യാ​ണ് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ടെ ആ​റോ​ളം റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ലോ​ക്കാ​ട് അ​പ​ക​ടം സം​ബ​ന്ധി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തോ​ടെ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ അ​പ​ക​ട​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​ച്ചി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യി പാ​റ പൊ​ട്ടി​ച്ച​തു​മൂ​ലം വ​ൻ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത വി​ധ​ത്തി​ലും അ​നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ലും നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ പാ​റ ഖ​ന​നം ചെ​യ്തി​ട്ടു​ള്ള​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പാ​രി​സ്ഥി​തി​ക ആ​ഘാ​തം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ഒ​രേ​സ​മ​യം പ​ല സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റാ​യി​രു​ന്ന രേ​ണു​രാ​ജ് റ​വ​ന്യു പ്രി​ൻ​സി​പ്പി​ൽ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും ഇ​തേ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ജോ​യി​ന്‍റ് ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഐ​ടി സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലും അ​ശാ​സ്ത്രീ​യ​മാ​യ പാ​റ​ഖ​ന​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ദേ​ശീ​യ​പാ​ത സേ​ഫ്ടി എ​ൻ​ജി​നി​യ​റും ഇ​തേ കാ​ര​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ജൂ​ണി​ൽ വ​ൻ​പാ​റ​ക്കെ​ട്ടു​ക​ൾ നി​ര​ങ്ങി​നീ​ങ്ങി റോ​ഡും നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ച​തോ​ടെ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലും ഇ​തേ കാ​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. അ​നി​യ​ന്ത്രി​ത​മാ​യ ഖ​ന​നം സം​ബ​ന്ധി​ച്ചോ പാ​റ​ക​ൾ എ​വി​ടെ കൊ​ണ്ടു​പോ​യി എ​ന്ന​തു സം​ബ​ന്ധി​ച്ചോ ഇ​തു​വ​രെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.