ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ട് അ​ട​ച്ചു​പൂ​ട്ട​ണം: ആ​ഗ​സ്തി
Wednesday, July 8, 2020 9:55 PM IST
ക​ട്ട​പ്പ​ന: ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​പ്പാ​റ​യ്ക്കു സ​മീ​പം ത​ണ്ണി​ത്തോ​ട് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ശാ​നൃ​ത്ത​വും ബെ​ല്ലി ഡാ​ൻ​സും സം​ഘ​ടി​പ്പി​ച്ച ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ട് അ​ട​ച്ചു​പൂ​ട്ടു​വാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ബെ​ല്ലി ഡാ​ൻ​സ് ന​ട​ത്തി​യ ന​ർ​ത്ത​കി​ക​ൾ ഉ​ക്രൈ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ഇ​വ​ർ വി​മാ​ന​മാ​ർ​ഗ​മാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.
നി​ല​വി​ൽ വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ക്കു​ന്ന​ത് ത​ട​വു​ശി​ക്ഷ ഉ​ൾ​പ്പ​ടെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. ഈ ​നി​ബ​ന്ധ​ന​ക​ൾ മു​ഴു​വ​ൻ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ശാ നൃ​ത്ത​ത്തി​നാ​യി ന​ർ​ത്ത​കി​ക​ളെ എ​ത്തി​ച്ച​ത്. ഇ​തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കു​ക​യും അ​ത് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കു​ക​യും ചെ​യ്യ​ണം. അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ പു​റ​ത്തി​റ​ങ്ങു​ന്ന​തു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​വാ​ൻ ഇ​ട​യാ​ക്കും.
പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ പ​ത്തു​ശ​ത​മാ​നം ആ​ൾ​ക്കാ​രെ​മാ​ത്രം അ​റ​സ്റ്റു​ചെ​യ്ത് ജാ​മ്യ​ത്തി​ൽ​വി​ട്ട് പ്ര​ശ്നം ല​ഘൂ​ക​രി​ക്കു​വാ​നാ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന് സം​സ്ഥാ​ന മ​ന്ത്രി​ത​ന്നെ പ​ങ്കെ​ടു​ത്തെ​ന്ന് പ​റ​യു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്.
ആ​രാ​ണ് ക്വാ​റി​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​ഗ​സ്തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.