കെ​പി​സി​സി സം​ഘം സ​ന്ദ​ർ​ശി​ച്ചു
Wednesday, July 8, 2020 9:55 PM IST
രാ​ജ​കു​മാ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ശാ​പാ​ർ​ട്ടി ന​ട​ത്തു​ക​യും അ​നു​മ​തി​യി​ല്ലാ​തെ ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്ക​യും ചെ​യ്ത ക്ര​ഷ​ർ യൂ​ണി​റ്റി​ലും രാ​ജാ​പ്പാ​റ റി​സോ​ർ​ട്ടി​ലും കെ​പി​സി​സി പ്ര​ത്യേ​ക സ​മ​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ​മ​ർ​പ്പി​ക്കും.
പു​റ​ത്തു​നി​ന്ന​ട​ക്കം ആ​ളു​ക​ൾ നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്ക​ണ​മെ​ന്നും കെ​പി​സി​സി സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു. ടോ​മി ക​ല്ലാ​നി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി, സി.​പി. മാ​ത്യൂ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.