മൂ​ന്നാ​റി​ലെ​ത്തി​യ അ​യ​ൽ​സം​സ്ഥാ​ന ദ​ന്പ​തി​ക​ളെ മ​ട​ക്കി അ​യ​ച്ചു
Thursday, July 9, 2020 9:43 PM IST
മൂ​ന്നാ​ർ: വി​ല​ക്കു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് മൂ​ന്നാ​റി​ൽ മ​ധു​വി​ധു ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ അ​യ​ൽ സം​സ്ഥാ​ന​ക്കാ​രാ​യ ദ​ന്പ​തി​ക​ളെ ആ​രോ​ഗ്യ വ​കു​പ്പ് മ​ട​ക്കി അ​യ​ച്ചു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മേ വി​നോ​ദ സ​ഞ്ചാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ന​വ​ദ​ന്പ​തി​ക​ൾ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ദ​ന്പ​തി​മാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ട്രെ​യി​ൻ​മാ​ർ​ഗം എ​റ​ണാ​കു​ള​ത്തെ​ത്തി​യ ഇ​വ​ർ എ​റ​ണാ​കു​ള​ത്തു​നി​ന്നും ടാ​ക്സി കാ​റി​ൽ മൂ​ന്നാ​റി​ലെ​ത്തി.
സ​ഞ്ചാ​രി​ക​ൾ മൂ​ന്നാ​റി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രോ​ട് 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഞ്ചാ​രി​ക​ൾ ഇ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് കാ​റി​ൽ ഇ​വ​ർ എ​റ​ണാ​കു​ള​ത്തി​ന് മ​ട​ങ്ങി.