കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് അ​ഭ​യ​മ​രു​ളി മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Thursday, July 9, 2020 9:45 PM IST
മൂ​ന്നാ​ർ: വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത മൂ​ന്നാ​ർ ന​ട​യാ​ർ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ റീ​ന​യ്ക്ക് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ത​ല ചാ​യ്ക്കു​വാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ടു മ​റ​ച്ച ഒ​രു കൂ​ര​യാ​യി​രു​ന്നു. കൈ​യേ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​തും ന​ഷ്ട​പ്പെ​ട്ട​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ റീ​ന​യ്ക്ക്് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് താ​മ​സി​ക്കാ​ൻ സ്ഥ​ല​വും ജീ​വി​ക്കാ​ൻ ജോ​ലി​യും ന​ൽ​കി സം​ര​ക്ഷ​ണ​മേ​ർ​പെ​ടു​ത്തി.
കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ടും ആ​ഹാ​ര​ത്തി​ന് വ​ഴി​യു​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന റീ​ന​യു​ടെ കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. അ​ജി​ത്കു​മാ​ർ റീ​ന​യ്ക്ക് ജോ​ലി ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​ണ് റീ​ന​യ്ക്ക് ജോ​ലി ന​ൽ​കി​യ​ത്.
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​യ​തി​ന്‍റെ പേ​രി​ൽ വീ​ട്ടു​കാ​ർ ഇ​റ​ക്കി​വി​ട്ട​തോ​ടെ​യാ​ണ് റീ​ന​യ്ക്ക് വീ​ടി​ല്ലാ​താ​യ​ത്. നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​നി​വു കാ​ട്ടി​യ​തോ​ടെ മൂ​ന്നാ​ർ കോ​ള​നി​യി​ൽ ഒ​രു വാ​ട​ക വീ​ട് ത​ര​പ്പെ​ടു​ത്തി. എ​ന്നാ​ൽ വാ​ട​ക ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​തോ​ടെ വീ​ട്ടു​ട​മ​യും കൈ​യൊ​ഴി​ഞ്ഞു. ഇ​തോ​ടെ താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​താ​യ റീ​ന ഇ​ക്കാ​ന​ഗ​റി​ൽ ഒ​രു കൂ​ര കെ​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.
ഭൂ​മി കൈ​യേ​റ്റ​മെ​ന്ന പേ​രി​ൽ ഇ​ത് ഭൂ​സം​ര​ക്ഷ​ണ സേ​ന പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ​യാ​ണ് റീ​ന​യു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. റീ​ന താ​മ​സി​ക്കു​ന്ന വീ​ടി​ന് പ​ഞ്ചാ​യ​ത്ത് വാ​ട​ക​കൂ​ടി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ റീ​ന​യു​ടെ ജീ​വി​ത​ത്തി​നു പു​തി​യ ദി​ശ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ട്രാ​ൻ​സ് ജെ​ൻ​ഡ​റാ​ണ് റീ​ന.