നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്ത​ല പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, July 9, 2020 9:46 PM IST
ഇ​ടു​ക്കി: കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്ത​ല പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ, ജെ​സി കു​ര്യ​ൻ, വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​ൻ എ​ന്നി​വ​ർ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ നെ​ടു​ങ്ക​ണ്ടം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള ഏ​ഴ് കൃ​ഷി​ഭ​വ​നു​ക​ൾ​ക്കും കൈ​മാ​റി. ചീ​ര, പ​യ​ർ, പ​ട​വ​ലം, പാ​വ​ൽ തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.