ക​ഞ്ഞി​ക്കു​ഴി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ റേ​യ്ഞ്ച് പ​രി​ധി​ക്കു​പു​റ​ത്ത്
Thursday, July 9, 2020 9:48 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ഇ​ട​ക്കാ​ട്- കൊ​ച്ചു​ചേ​ല​ച്ചു​വ​ട് ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി മൊ​ബൈ​ൽ ഫോ​ണ്‍ നെ​റ്റു​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. 150-ഓ​ളം കു​ടും​ബ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്.
ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ടെ​ലി​വി​ഷ​ൻ വ​ഴി ല​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ​ക്കു​പു​റ​മെ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളും പാ​ഠ​ഭാ​ഗം ഓ​ണ്‍​ലൈ​നാ​യി ന​ൽ​കു​ന്നു​ണ്ട്. സി​ബി​എ​സ് സി ​സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
പ​ല സ്കൂ​ളു​ക​ളും മാ​സം​തോ​റും ന​ട​ത്തി​വ​രു​ന്ന ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ച്ചി​ട്ടി​ല്ല. വി​വി​ധ ക​ന്പ​നി​ക​ളു​ടെ സിം​കാ​ർ​ഡു​ക​ൾ വാ​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രീ​ക്ഷി​ച്ചു നോ​ക്കി​യെ​ങ്കി​ലും ഒ​ന്നി​നും റെ​യ്ഞ്ച് ല​ഭി​ക്കു​ന്നി​ല്ല. കി​ലോ​മീ​റ്റ​റു​ക​ൾ പോ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ല​പ്പോ​ഴും ക്ലാ​സു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​ന്ന​ത്.
ന​ഴ്സ​റി മു​ത​ൽ ഡി​ഗ്രി​വ​രെ പ​ഠി​ക്കു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​ട​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, മ​റ്റു നി​ര​വ​ധി ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ എ​ത്താ​തി​രി​ക്കാ​ൻ ഓ​ണ്‍​ലൈ​നി​ലാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ബാ​ങ്ക് പ​ണ​മി​ട​പാ​ടു​ക​ളും മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യാ​ണ് പ​ല​രും ന​ട​ത്തു​ന്ന​ത്. നി​ര​വ​ധി അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നി​ലാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്.
ഇ​തെ​ല്ലാം ഇ​വി​ടു​ത്തു​കാ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചു​രു​ളി​പ്പ​താ​ൽ, ആ​ൽ​പ്പാ​റ ഭാ​ഗ​ത്ത് പു​തി​യ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ഞ്ഞി​ക്കു​ഴി​യി​ലും ഏ​ഴു​ക​ന്പി​യി​ലും ട​വ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്കു ര​ണ്ടി​നും ഇ​ട​യി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് റെ​യ്ഞ്ച് ല​ഭി​ക്കു​ന്നി​ല്ല.