ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം
Thursday, July 9, 2020 10:04 PM IST
തൊ​ടു​പു​ഴ: 2019-20 അ​ധ്യ​യ​ന​വ​ർ​ഷം സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു​ള​ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ സ​ബ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് അ​രി​യും പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​രി​യു​ൾ​പ്പെ​ടെ ഒ​ന്പ​തി​ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ൽ ഉ​ണ്ടാ​വു​ക. സ​പ്ലൈ​ക്കോ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ എ​ല്ലാ സ്കൂ​ളു​ക​ളി​ലും നേ​രി​ട്ടാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. അ​രി​ക്കു​ഴ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന വി​ത​ര​ണം മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം ശോ​ഭ​ന ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ല​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബ മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജു സ്ക​റി​യ, നൂ​ണ്‍ മീ​ൽ ഓ​ഫീ​സ​ർ പി.​ജി. മ​നോ​ജ്, സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ൻ. അ​നീ​ഷ്, എം​പി​ടി​എ ക​മ്മി​റ്റി​യം​ഗം അ​നു​പ​മ അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് വി.​കെ. ജി​ജി​മോ​ൾ സ്വാ​ഗ​ത​വും സി​സി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

തൈ​വി​ത​ര​ണം

ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​ക​രം ഫ​ല​വ്യ​ക്ഷ​ഗ്രാ​ഫ്റ്റ് തൈ​ക​ളു​ടെ (കു​ടം​പു​ളി, പ്ലാ​വ്, മാ​വ്, ചെ​റു​നാ​ര​കം, സ​പ്പോ​ർ​ട്ട, പേ​ര, നാ​ര​കം) വി​ത​ര​ണം ന​ട​ത്തും. ഗു​ണ​ഭോ​ക്താ​ക്ക​ൾ 13ന് ​മു​ന്പാ​യി അ​പേ​ക്ഷ കൃഷി​ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ർ​പ്പും ആ​ധാ​ർ കാ​ർ​ഡും ഹാ​ജ​രാ​ക്ക​ണം.