പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണു
Friday, July 10, 2020 9:21 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കി​ണ​റി​നു വീ​തി​കൂ​ട്ട​ൻ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണു. 25 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള കി​ണ​റ്റി​ൽ നി​ന്നും പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ചെ​ങ്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​ണി ജോ​ണ്‍ (60) ആ​ണ് പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു​പേ​രാ​ണ് ജോ​ലി​ചെ​യ്തി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ജോ​ണി​യു​ടെ കൈ​ക്ക് ഒ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​രു​മു​ള​കു
തൈ​ക​ൾ
വി​ത​ര​ണം ചെ​യ്തു

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ല​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.