അ​ടി​മാ​ലി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കും
Friday, July 10, 2020 9:24 PM IST
അ​ടി​മാ​ലി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മേ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലും ജാ​ഗ്ര​ത ക​ടു​പ്പി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, റ​വ​ന്യു വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ൽ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മേ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന​യും തു​ട​ർ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കും.
പ​ത്തു​വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രേ​യും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രേ​യും വീ​ടു​ക​ളി​ൽ ഇ​രു​ത്താ​ൻ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തും. ഓ​രോ വ​കു​പ്പും അ​താ​ത് ആ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.