ജി​ല്ല​യി​ൽ 12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; നാ​ലു പേ​ർ​ക്ക് രോ​ഗ മു​ക്തി
Friday, July 10, 2020 9:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു പേ​ർ രോ​ഗ​മു​ക്ത​രാ​യി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (41) യാ​യ തോ​പ്രാം​കു​ടി മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ലൈ എ​ട്ടി​നാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി(34). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 25 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (44). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ എ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 29നു ​രാ​ജ​സ്ഥാ​നി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി​നി (43). രാ​ജ​സ്ഥാ​നി​ലെ ശി​ക്കാ​റി​ൽ നി​ന്നും നി​സാ​മു​ദ്ദി​ൻ വ​രെ ടാ​ക്സി​യി​ലും അ​വി​ടെ നി​ന്ന് മം​ഗ​ളാ ല​ക്ഷ​ദീ​പ് എ​ക്സ്പ്ര​സി​നു എ​റ​ണാ​കു​ള​ത്തു​മെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ കാ​മാ​ക്ഷി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു . 30 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി​നി (23). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 28 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ പ​ട​മു​ഖം സ്വ​ദേ​ശി(43). ഡ​ൽ​ഹി​യി​ൽ നി​ന്നും മം​ഗ​ള എ​ക്സ്പ്ര​സി​ന് എ​റ​ണാ​കു​ള​ത്തെ​ത്തി അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ലെ​ത്തി. പി​ന്നീ​ട് ടാ​ക്സി​യി​ൽ ത​ടി​യ​ന്പാ​ട് എ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
27 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ന്ന മു​ട്ടം സ്വ​ദേ​ശി​നി (55). ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ നാ​ലു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ൽ മു​ട്ട​ത്തെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന മ​ക​ൻ, മ​ക​ന്‍റെ ഭാ​ര്യ അ​വ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പു​റ​പ്പു​ഴ സ്വ​ദേ​ശി (28). ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്നും സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്വ​ന്തം കാ​റി​ൽ പു​റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 29 ന് ​മും​ബൈ​യി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി (39). മും​ബൈ​യി​ൽ നി​ന്നും നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​ക​ളാ​യ 48കാ​ര​നും അ​ഞ്ചു വ​യ​സു​കാ​രി​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ ആ​റി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി. ജൂ​ലൈ എ​ട്ടി​നു സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ ര​ണ്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി (45)യ്ക്കും ​രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ര​ട്ട​യാ​റി​ലു​ള്ള വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മെ​യ് 31 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ പ​ത്തി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച 35ഉം 12 ​ഉം പ​ത്തും വ​യ​സു​ള്ള കു​മ​ളി സ്വ​ദേ​ശി​ക​ൾ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ജൂ​ണ്‍ 29 ന് ​ഒ​മാ​നി​ൽ നി​ന്നെ​ത്തി ജൂ​ലൈ ര​ണ്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഏ​ല​പ്പാ​റ സ്വ​ദേ​ശി (30)യും ​രോ​ഗ മു​ക്തി നേ​ടി.