നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും: കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന് ആ​ക്ഷേ​പം
Friday, July 10, 2020 9:27 PM IST
നെ​ടു​ങ്ക​ണ്ടം: ശാ​ന്ത​ൻ​പാ​റ​യ്ക്കു സ​മീ​പം രാ​ജാ​പ്പാ​റ​യി​ലെ ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ടി​ൽ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം.
നി​ശാ​പാ​ർ​ട്ടി​യു​ടെ സം​ഘാ​ട​ക​നെ​തി​രെ നി​സാ​ര വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ 47 പേ​ർ​ക്കെ​തി​രെ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് മാ​ത്ര​മാ​ണ് കേ​സ്. ഇ​വ​രി​ൽ 33 പേ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പാ​ർ​ട്ടി​യി​ൽ എ​ക്സൈ​സ് പെ​ർ​മി​റ്റി​ല്ലാ​തെ 300 ലി​റ്റ​റി​ല​ധി​കം മ​ദ്യം വി​ള​ന്പി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ അ​ബ്കാ​രി വ​കു​പ്പ് ചേ​ർ​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ചി​ല ഉ​ന്ന​ത​രെ​യും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.
ഉ​ക്രൈ​ൻ വ​നി​ത​ക​ളെ എ​ത്തി​ച്ച് ബെ​ല്ലി ഡാ​ൻ​സ് ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ബെ​ല്ലി ഡാ​ൻ​സി​ന് ന​ർ​ത്ത​കി​മാ​രെ എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വ​നി​താ സെ​ൽ എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​നി​താ സെ​ൽ ഇ​ടു​ക്കി യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ല്ലെ​ന്നാ​ണ് വി​വ​രം. റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ക്ക് വ​നി​താ സെ​ൽ എ​സ്പി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​ടു​ക്കി​യി​ലെ ഉ​ന്ന​ത പോ​ലീ​സ് നേ​തൃ​ത്വം റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം.
നി​ശാ​പാ​ർ​ട്ടി കേ​സി​ലെ എ​ഫ്ഐ​ആ​റി​ൽ നി​സാ​ര വ​കു​പ്പു​ക​ളാ​ണു​ള്ള​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും​വി​ധ​മു​ള്ള സം​ഭ​വം ഉ​ണ്ടാ​യ​താ​യി വ​നി​താ സെ​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​യി വ​രും. നി​ശാ​പാ​ർ​ട്ടി കേ​സ് 47 പേ​രി​ലേ​ക്ക് മാ​ത്രം ചു​രു​ക്കി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ന്‍റെ നീ​ക്കം. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റു​പോ​ലും ര​ഹ​സ്യ​മാ​ക്കി​വ​ച്ച ശാ​ന്ത​ൻ​പാ​റ പോ​ലീ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.