മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണിക്കാൻ ശ്രമം: അ​ഞ്ചുപേ​ർ​ക്കെ​തി​രെ കേ​സ്
Friday, July 10, 2020 9:32 PM IST
മു​ട്ടം: മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്‌യു നേ​താ​ക്ക​ളെ പോ​ലീ​സ്ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. അ​ഞ്ചു പേ​ർ​ക്കെ​തി​രെ മു​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ന്ത്രി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാണി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. മ​ന്ത്രി എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ഘാ​ട​ന വേ​ദി​ക്ക് സ​മീ​പ​ത്തേ​ക്ക് എ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യാ​തെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​കെ.​ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ന്ത്രി​യെ മ​റ്റൊ​രു വ​ഴി​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​വി​ടേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ബ​ല പ്ര​യോ​ഗ​ത്തി​ലൂ​ടെ ത​ട​ഞ്ഞു. ഏ​റെ നേ​ര​ത്തെ ബ​ഹ​ള​ത്തി​നു ശേ​ഷം പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മു​ട്ടം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ​ൽ. അ​ക്ബ​ർ, ആ​രി​ഫ് ക​രീം, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി മു​ണ്ട​യ്ക്ക​ൽ, കെഎസ്‌യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ബി സി.​ ജോ​യി എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ ചെ​റി​യാ​ന്‍റെ പേ​രി​ലും കേ​സ് എ​ടു​ത്തു. മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ, മു​ട്ടം സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.