പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ വ്യാ​ജ പ്ര​ച​ാര​ണം
Saturday, July 11, 2020 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി അ​റി​യി​ച്ചു.

എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്നു​മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യി​രി​ക്കും, മെ​ഡി​ക്ക​ൽ​ഷോ​പ്പ് ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല, ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത വ്യാ​പാ​രി​ക​ൾ​ക്ക് ക​ടു​ത്ത നി​യ​മ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. അ​തി​നാ​ൽ എ​ല്ലാ​വ​രും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ച​ര​ണം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു നി​ർ​ദേ​ശ​വും ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മാ​യ​തി​നാ​ൽ ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.