ക്വാറന്‍റൈൻ ലം​ഘി​ച്ച അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
Saturday, July 11, 2020 10:10 PM IST
നെ​ടു​ങ്ക​ണ്ടം: ക്വാറന്‍റൈൻ ലം​ഘി​ച്ച് ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കു​പോ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് ആ​ന​ക്ക​ല്ലി​ലെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​ർ ഷോ​ർ​ട്ട് പാ​സ് വ​ഴി ആ​ന​ക്ക​ല്ലി​ലെ ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​യ​ത്. 14 ദി​വ​സ​ത്തെ ക്വാറന്‍റൈൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​വ​ർ ജോ​ലി​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ നൂ​റി​ല​ധി​കം പേ​ർ ക്വാറന്‍റൈൻ ലം​ഘി​ച്ച് തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത​ശേ​ഷം ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ​ത​ന്നെ വീ​ണ്ടും ക്വാറന്‍റൈ​നി​ലാ​ക്കി. മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

നെ​ടു​ങ്ക​ണ്ടം റ​വ​ന്യൂ ബ്ലോ​ക്കി​ൽ 1,521 പേ​ർ നി​രീ​ക്ഷ​ത്തി​ലാ​ണ്. കൂ​ടു​ത​ൽ ആ​ളു​ക​ളും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പാ​സെ​ടു​ത്ത് എ​ത്തി​യ​വ​രാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യ തേ​നി, ക​ന്പം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​ത്. ഇ​തി​നു പു​റ​മെ പോ​ലീ​സ് ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ 200 പേ​രു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ എ​ങ്ങ​നെ വ​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് അ​റി​യി​ല്ല. ഇ​തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വി​ഷ​യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.