നീലക്കുറിഞ്ഞി: പ്രവേശനം തമിഴ്നാട് വനംവകുപ്പ് തടഞ്ഞു
Sunday, July 12, 2020 10:12 PM IST
നെ​ടു​ങ്ക​ണ്ടം: നീ​ല​ക്കു​റി​ഞ്ഞി​ക​ൾ പൂ​ത്ത ത​മി​ഴ്നാ​ട​ൻ മ​ല​നി​ര​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് ത​ട​ഞ്ഞു. പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ട്ട സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​രെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ് മ​ട​ക്കി അ​യ​ച്ച​ത്. ഇ​വി​ടേ​ക്ക് യാ​ത്രാ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്ക​രു​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തേ​നി ഡി​എ​ഫ്ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ദേ​ശ​ത്ത് യാ​ത്ര നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ ര​ണ്ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭൂ​മി ത​മി​ഴ്നാ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​നാ​യി പ്ര​ദേ​ശ​ത്ത് ക​ട​ക്ക​രു​തെ​ന്നും സ​മീ​പ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞു. സ്ഥ​ല​ത്ത് സ്ഥി​രം കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പി​ന്‍റെ നീക്കം. നി​രോ​ധ​ന​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ത​മി​ഴ്നാ​ടി​ന്‍റെ റി​സ​ർ​വ് വ​ന​മാ​ണി​തെ​ന്നും നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം സം​ര​ക്ഷി​ക്കാ​നു​മെ​ന്നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ന് സ​മീ​പ​മു​ള്ള മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ക്ക​ൾ വി​രി​ഞ്ഞ​ത്.