ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നും 12 ല​ക്ഷം
Monday, July 13, 2020 9:38 PM IST
ചെ​റു​തോ​ണി: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഇ​സാ​ഫ്, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നീ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി (സി​എ​സ്ആ​ർ) ഫ​ണ്ടി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ൽ​നി​ന്നും മാ​റ്റി​വ​ച്ച് സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​ന്ന​താ​ണ് സി​എ​സ്ആ​ർ ഫ​ണ്ട്. ഫെ​ഡ​റ​ൽ ബാ​ങ്ക് 7.5 ല​ക്ഷം രൂ​പ​യും ഇ​സാ​ഫ് ബാ​ങ്ക് 4.5 ല​ക്ഷം രൂ​പ​യു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് - 19 ന്‍റെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി എം​പി ഫ​ണ്ടി​ൽ​നി​ന്നും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മാ​ത്ര​മാ​യി 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മെ​യാ​ണ് സി​എ​സ്ആ​ർ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.