ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.
ഗ്രാ​മ​സ​ഭ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 34 പേ​ർ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലൂ​ടെ​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. മൂ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ൽ വീ​ൽ ചെ​യ​ർ, കൃ​ത്രി​മ​ക്കാ​ൽ, ശ്ര​വ​ണ​സ​ഹാ​യി, തെ​റാ​പ്പി മാ​റ്റ് തു​ട​ങ്ങി പ​തി​നാ​റോ​ളം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ലീ​ല​മ്മ ജോ​സ്, കെ.​വി. ജോ​സ്, സീ​ന ഇ​സ്മ​യി​ൽ, സി​സി​ലി​യാ​മ്മ മാ​ത്യു, മെ​ൽ​ഡാ ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.