ഒ​രു വ​ശ​ത്ത് കോ​വി​ഡ്, മ​റു​വ​ശ​ത്ത് ഡെ​ങ്കി​പ്പ​നി; ആ​ശ​ങ്ക​യു​ടെ ഗ്രാ​ഫ് ഉ​യ​രു​ന്നു
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ജി​ല്ല​യി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യെ​ക്കാ​ൾ ലോ​റേ​ഞ്ചി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ ഡെ​ങ്കി​പ്പ​നി ഉൾപ്പെടെ​യു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.
എ​ങ്കി​ലും ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഇ​തു​വ​രെ ഡെ​ങ്കി​പ്പ​നി​യെ​ന്നു സം​ശ​യി​ക്കു​ന്ന 40 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നു പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 127 പേ​രെ​യാ​ണ് ഡെ​ങ്കി​പ്പ​നി​യെ​ന്നു സം​ശ​യി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ 11 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഡെ​ങ്കി​പ്പ​നി സം​ശ​യി​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും, ആ​ല​ക്കോ​ട്, ഇ​ട​വെ​ട്ടി, പു​റ​പ്പു​ഴ, ഉ​ടു​ന്പ​ന്നൂ​ർ, കു​മാ​രമം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​രു​മാ​ണ്. റ​ബ​ർ​തോ​ട്ടം, പൈ​നാ​പ്പി​ൾ തോ​ട്ടം എ​ന്നി​വ കൂ​ടു​ത​ലാ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
കൊ​തു​ക് പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ പ്ര​വ​ർ​ത്ത​ക​രെ​യും മ​റ്റും നി​യോ​ഗി​ച്ച് വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യു​ള്ള ബോ​ധ​വ​ത്​ക്ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് വ​സ്തു​ത. കാ​ല​വ​ർ​ഷം മു​ൻ നി​ർ​ത്തി പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും തോ​ട്ടം മേ​ഖ​ല​ക​ളി​ലും ന​ട​ന്നു വ​ന്നി​രു​ന്ന പ്ര​തി​രോ​ധ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ച മ​ട്ടാ​ണ്.
ഡെ​ങ്കി​പ്പ​നി​യും ന്യു​മോ​ണി​യ​യും ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.