ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്തു
Wednesday, July 15, 2020 10:01 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു. പൊ​ൻ​മു​ടി തൂ​ക്കു​പാ​ല​ത്തി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തു. പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ സ​മി​തി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണും നി​ല​നി​ൽ​ക്കു​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​തി​നാ​യി രാ​ജാ​ക്കാ​ട് പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും അ​ധി​കൃ​ത​ർ പി​ൻ​മാ​റി​യ​തി​നു​പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​നം ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചു​ത​ക​ർ​ത്ത് ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന ക​സേ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ത​ക​ർ​ത്ത​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി പ​ക​രം പു​തി​യ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ​കു​മാ​രി​യി​ൽ​നി​ന്നും രാ​ജാ​ക്കാ​ട്, കു​ഞ്ചി​ത്ത​ണ്ണി വ​ഴി അ​ടി​മാ​ലി​ക്ക് പോ​കു​ന്ന റോ​ഡ് അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നാ​യി തു​റ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്.