മ​രം​വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു
Wednesday, July 15, 2020 10:01 PM IST
വ​ണ്ട​ൻ​മേ​ട്: ആ​മ​യാ​റി​നു സ​മീ​പം ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മ​ര​ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​മ​യാ​ർ സ്വ​ദേ​ശി​നി ആ​ന​ന്ദ​ഭ​വ​നം കെ. ​മു​ത്ത​മ്മ (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രി​ന്നു സം​ഭ​വം. ആ​മ​യാ​റി​നു​സ​മീ​പം ചാ​വി​കാ​ന​ത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ കാ​യെ​ടു​പ്പ് ജോ​ലി​ക​ൾ ന​ട​ത്തി​കൊ​ണ്ടി​രി​ക്കേ തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വ​ൻ​മ​ര​ത്തി​ന്‍റെ ശീ​ഖ​രം പ​തി​ക്കു​ക​യാ​യി​രി​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ വി​ജ​യ​മ്മ സ​ന്തോ​ഷ്, ത​ട​ത്തി​ൽ സെ​ൽ​വി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ഉ​ണ്ടാ​കു​ന്പോ​ൾ കാ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്ഥ​ല​തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.