കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി ക​ള​ക്ട​ർ
Wednesday, July 15, 2020 10:02 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പേ​രും വി​ലാ​സ​വും ചോ​ർ​ന്നു.
സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ൻ​പു ത​ന്നെ ഇ​ടു​ക്കി​യി​ൽ 51 രോ​ഗി​ക​ളു​ടെ പേ​രും വി​ലാ​സ​വു​മാ​ണ് ചോ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണു നി​യ​മം.
ഇ​തി​നു വി​പ​രീ​ത​മാ​യി കോ​വി​ഡ് വി​വ​ര കൈ​മാ​റ്റ​ത്തി​ൽ വ​ലി​യ സു​ര​ക്ഷാ​വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.
രോ​ഗി​ക​ളു​ടെ പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് ചോ​ർ​ന്ന​ത്.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലി​സ്റ്റ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ക​ള​ക്ട​ർ ഡി​എം​ഒ ഡോ.​എ​ൻ.​പ്രി​യ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
ആ​രോ​ഗ്യ​വ​കു​പ്പി​ലെ ചി​ല​രാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി പു​റ​ത്തു വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.