ഗ്യാ​പ് റോ​ഡ്: പ​രി​ശോ​ധ​നാ സം​ഘ​ത്തി​നു മു​ന്നി​ൽ നാ​ട്ടു​കാ​രു​ടെ രോ​ഷം കു​ത്തി​യൊ​ഴു​കി
Thursday, July 16, 2020 10:01 PM IST
മൂ​ന്നാ​ർ: ലോ​ക്കാ​ട് ഗ്യാ​പ്പി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ മൂ​ന്നം​ഗ എ​ൻ​ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ന്നി​ൽ രോ​ഷ​ത്തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ. വി​ക​സ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ എ​തി​ര​ല്ല. എ​ന്നാ​ൽ ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ തു​ട​ർ​ച്ച​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​ലം ത​ങ്ങ​ൾ​ക്ക് മ​ന​സ​മാ​ധാ​ന​മാ​യി ഒ​ന്നു​റ​ങ്ങാ​ൻ​പോ​ലും സാ​ധി​ക്കു​ന്നി​ല്ല. ’ത​ന്‍റെ നെ​ഞ്ചി​ൽ വെ​ടി​വ​ച്ചി​ട്ട് ഇ​നി പാ​റ പൊ​ട്ടി​ച്ചോ​ളൂ ....’ എ​ന്ന് കൃ​ഷി​യി​ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രു ക​ർ​ഷ​ക​ൻ പ​രി​ശോ​ധ​ന സം​ഘ​ത്തി​നു​മു​ന്നി​ൽ രോ​ഷം തു​റ​ന്നി​ട്ടു.
ത​ങ്ങ​ൾ​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച വ​ലി​യ അ​പ​ക​ടം ന​ട​ന്നി​ട്ടും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ​പോ​ലും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് ഒ​രു കു​ടും​ബ​നാ​ഥ​ന്‍റെ വി​ലാ​പം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ൻ​ഐ​ടി സം​ഘ​വും സ്ത​ബ്ദ​രാ​യി. ഇ​ത് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​മെ​ന്ന് എ​ൻ​ഐ​ടി സം​ഘം പ​റ​ഞ്ഞി​ട്ടും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​കാ​ര​ത്ത​ള്ള​ലു​ക​ൾ അ​ട​ങ്ങി​യി​ല്ല.

മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കി​ള​വി​പ്പാ​റ, സൊ​സൈ​റ്റി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​ണ് ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി സം​ഘ​ത്തി​നു മു​ന്നി​ലെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യ പാ​റ​ക​ൾ ഘ​ന​നം ചെ​യ്ത​തു​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും സ്ഫോ​ട​ന​ത്തി​ലൂ​ടെ പാ​റ​പൊ​ട്ടി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ന​ശി​ക്കു​ക​യും ജീ​വി​തം​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്തി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​രും ഗൗ​നി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കി​ള​വി​പ്പാ​റ, സൊ​സൈ​റ്റി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​ദി​വാ​സി​ക​ള​ട​ക്കം നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. കാ​ല​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഇ​ല്ലാ​താ​യ​ത്.
ത​ങ്ങ​ളു​ടെ വ​രു​മാ​ന മാ​ർ​ഗ​മാ​യ കൃ​ഷി ത​ക​ർ​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും സ​ർ​ക്കാ​രി​ൽ​നി​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.