ക​രി​ന്പ​ൻ ടൗ​ണി​ൽ പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍
Thursday, July 16, 2020 10:01 PM IST
ചെ​റു​തോ​ണി: ക​രി​ന്പ​ൻ ടൗ​ണി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​രി​ന്പ​ൻ ടൗ​ണ്‍ അ​ടി​ച്ചു. ക​ഴി​ഞ്ഞ 14-നാ​ണ് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ടൗ​ണി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 12-ഓ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു.
ക​ഴി​ഞ്ഞ പ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച തോ​പ്രാം​കു​ടി വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​രി​യാ​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി എ​ട്ടി​ന് ക​രി​ന്പ​നി​ലു​ള്ള ഈ ​ഹോ​ട്ട​ലി​ൽ എ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​രി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ​നി​ന്നും ക​ഞ്ഞി​ക്കു​ഴി​യി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ക​ഞ്ഞി​ക്കു​ഴി കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​രി​ന്പ​നി​ൽ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ നി​ര​വ​ധി പേ​രു​മാ​യി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​തി​നാ​ലാ​ണ് ടൗ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​പ്പി​ച്ച​ത്. ടൗ​ണി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ത്തി​ലെ​യും ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ക​ഴി​ഞ്ഞ എ​ട്ടി​നു​ശേ​ഷം ഈ ​ഹോ​ട്ട​ലി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.