ഗാഡ്ഗിൽ: സമരം നടത്തേണ്ടത് സർക്കാരിനെതിരെ - ഡീൻ
Thursday, July 16, 2020 10:01 PM IST
തൊ​ടു​പു​ഴ: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ വ​ന്ന ഹ​ർ​ജി​ക്കെ​തി​രെ സി​പി​എം സ​മ​രം ന​ട​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഗോ​വ ഫൗ​ണ്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. 2013-ൽ ​ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​മ്മ​ൻ പി.​ഉ​മ്മ​ൻ സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ലെ യൂ​പി​എ സ​ർ​ക്കാ​ർ 123 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഇ​എ​സ്എ യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി 2014 മാ​ർ​ച്ചി​ൽ ​ക​ര​ടു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പി​ന്നീ​ട് നാ​ല് ക​ര​ടു​വി​ജ്ഞാ​പ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ക​സ്തൂ​രി​രം​ഗ​ൻ ശു​പാ​ർ​ശ ചെ​യ്ത 59940 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ഇ​എ​സ്എ പ​രി​ധി 56825 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ആ​യിരാ​ജ്യ​ത്താ​ക​മാ​ന​വും കേ​ര​ള​ത്തി​ൽ 9993.24 സ്ക്വ​യ​ർ കി​ലോ​മി​റ്റ​ർ ആ​യും നി​ജ​പ്പെ​ടു​ത്തി. ഇ​ത് പ്ര​കാ​രം കേ​ര​ള​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും പൂ​ർ​ണ​മാ​യും​ഇ​എ​സ്എ പ​രി​ധി​ക്ക് പു​റ​ത്താ​ണ്. അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചാ​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. സു​പ്രിം​കോ​ട​തി​യി​ൽ കേ​സ് വാ​ദി​ക്കാ​ൻ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഈ ​മാ​സം ആ​ദ്യം ക​ത്ത് ന​ൽ​കി​യ​താ​ണ്. ഇ​തു​വ​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഈ ​പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കും. സി​പി​എം ത​നി​ക്കെ​തി​രെ ധ​ർ​ണ ന​ട​ത്തു​ന്ന​ത് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യാ​ണെന്നും ഡീ​ൻ പ​റ​ഞ്ഞു.