അ​വ​ശി​ഷ്ട​ങ്ങ​ൾ തോ​ട്ടി​ൽ ത​ള്ളി; ഉടമയെക്കൊണ്ട് നീ​ക്കം​ചെ​യ്യി​ച്ചു
Thursday, July 16, 2020 10:04 PM IST
മു​ട്ടം: ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പം മു​ട്ടം പ​ര​പ്പാ​ൻ തോ​ട്ടി​ൽ അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ന്‍റെ പാ​ഴ് വ​സ്തു​ക്ക​ൾ ത​ള്ളി​യ ഉ​ട​മ​യി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ 3500 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും പാ​ഴ് വ​സ്തു​ക്ക​ൾ തോ​ട്ടി​ൽ നി​ന്ന് വാ​രി​ക്കു​ക​യും ചെ​യ്തു.
നി​ര​വ​ധി ആ​ളു​ക​ൾ നി​ത്യ​വും ഉ​പ​യോ​ഗി​ക്കു​ന്ന പ​ര​പ്പാ​ൻ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ ത​ള്ളി​യ​താ​യി പ്ര​ദേ​ശ​വാ​സി മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ളി​നെ അ​റി​യി​ച്ചി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ഴ് വ​സ്തു​ക്ക​ളു​ടെ കൂ​ടെ മു​ട്ട​ത്തു​ള്ള അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ബി​ല്ലു​ക​ളും മ​റ്റും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും മ​ല​ങ്ക​ര ജ​ല സം​ഭ​ര​ണി​യി​ലും ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തും മു​ട്ടം പോ​ലീ​സും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.