പൈ​പ്പ് നി​ർ​മാ​ണ​ത്തി​നി​ടെ കാ​റി​ടി​ച്ചു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Thursday, July 16, 2020 10:04 PM IST
കു​ട​യ​ത്തൂ​ർ: മു​സ്ലീം പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​വ​ർ​ക്ക് കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു.
കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​യ്ക്ക​ൽ ഷെ​ഫീ​ക്ക്, മ​ഹേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​രാ​ർ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്തി​രു​ന്ന​വ​രാ​ണി​വ​ർ. റോ​ഡ​രി​കി​ൽ കു​ഴി​യെ​ടു​ത്ത് പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
ഇ​ടു​ക്കി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തി​ന് പോ​യ കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​വ​രെ ഇ​ടി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.