ഇ​ര​ട്ട​ക​ളു​ടെ വി​ജ​യ​ത്തി​ന് ഇ​ര​ട്ടി​മ​ധു​രം
Thursday, July 16, 2020 10:05 PM IST
തൊ​ടു​പു​ഴ:​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ.​
ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​വെ​ട്ടി മു​ണ്ട​യ്ക്ക​ൽ അ​ന​സ് - നി​സ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളു​മാ​യ റ​മീ​സും റം​സ​ലു​മാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്.​
ഇ​ല​ക്ട്രോ​ണി​ക്സ് മു​ഖ്യ​വി​ഷ​യ​മാ​യെ​ടു​ത്താ​ണ് ഇ​രു​വ​രും പ​ഠി​ച്ച​ത്.​സ​ഹോ​ദ​ര​ൻ റി​സ്വാ​ൻ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ. താ​ജു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൾ ഖാ​ദ​ർ, ഫൈ​സ​ൽ, കെഎ​സ്‌യു ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി, കെ.​ബി. ഹാ​രി​സ്, ടി. ​എ​സ്. ഫൈ​സ​ൽ , കെ.​എ​ച്ച്. ന​ജീ​ബ്, റ​ഷീ​ദ്, റെ​ജി ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.