കാ​റ്റും മ​ഴ​യും: വ​ൻകൃ​ഷി നാ​ശം
Thursday, July 16, 2020 10:05 PM IST
മൂ​ല​മ​റ്റം: ശ​ക്ത​മാ​യ കാ​റ്റി​ൽ മു​ട്ടം, മൂ​ല​മ​റ്റം, വെ​ള്ളി​യാ​മ​റ്റം, കു​ള​മാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. മൂ​ല​മ​റ്റം ടാ​ക്സി സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞു വീ​ണു. ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കു​ള​മാ​വ് ഭാ​ഗ​ത്ത് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​ര​ങ്ങ​ളും നി​ലം​പൊ​ത്തി. കു​ള​മാ​വ് ക​ദ​ളി​ക്കാ​ട്ടി​ൽ ഷി​ജു​വി​ന്‍റെ തോ​ട്ട​ത്തി​ലെ നി​ര​വ​ധി ജാ​തി​ക​ൾ ക​ട​പു​ഴ​കി. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. മു​ട്ടം ഇ​ട​പ്പ​ള്ളി​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വെ​ള്ളി​യാ​മ​റ്റം, മൂ​ല​മ​റ്റം മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും കൃ​ഷി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ഴ കൃ​ഷി​യ്ക്ക് വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യ​താ​ണ് നാ​ശം വി​ത​യ്ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ ​കെ​എ​സ്ഇ​ബി​ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ് .