ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, August 1, 2020 10:24 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി ഇ​ന്ന​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 94 പേ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ചു. ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന തു​ട​രും. മ​ൽ​സ്യ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ങ്ങ​ല്ലൂ​രി​ൽ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡോ. ​സ​നി​ത്, ഡോ. ​നി​ഥി​ൻ, സ്റ്റാ​ഫ് ന​ഴ്സ് അ​മ​ൽ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​എം. ഷാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ എം. ​ദാ​സ്, ജ​ഐ​ച്ച്ഐ​മാ​രാ​യ സി.​എ​സ്. മ​ഹേ​ഷ്, പി. ​മ​നോ​ഹ​ര​ൻ, പ്ര​ജീ​ഷ്, ഡി​വി​ഡി യൂ​ണി​റ്റി​ലെ ജി​ബി​ൻ തോ​മ​സ്, കെ.​എ. സാ​ജു, എ​ൻ. ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.