കോ​വി​ഡ്: തൊ​ടു​പു​ഴ മാ​ർ​ക്ക​റ്റി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം; വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രി​യ ഇ​ള​വ്
Saturday, August 1, 2020 10:24 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നേ​രി​യ ഇ​ള​വ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ലാ​ണ് ഇ​ള​വു​വ​രു​ത്തി​യ​ത്. ഇ​ന്ന​ലെ​മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നാ​നു​മ​തി. എ​ന്നാ​ൽ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ ക​ള​ക്ട​ർ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് തീ​രു​മാ​നം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​ിതി ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​മാ​സം പ​ത്തു​വ​രെ നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് പ​റ​ഞ്ഞു.

ത​ട്ടു​ക​ട​ക​ൾ ഒ​ഴി​കെ​യു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴ മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ തു​റ​ന്നും രാ​ത്രി എ​ട്ടു​വ​രെ പാ​ഴ്സ​ൽ വി​ത​ര​ണ​ത്തി​ന് മാ​ത്ര​മാ​യും പ്ര​വ​ർ​ത്തി​ക്കാം. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യ്ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാം.പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ക​യ​റ്റി​യി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഇ​ള​വു​വ​രു​ത്തി​ല്ല.

രാ​ത്രി പ​ച്ച​ക്ക​റി ലോ​ഡു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ൾ പു​ല​ർ​ച്ചെ അ​ഞ്ചി​നു​മു​ൻ​പ് ച​ര​ക്കി​റ​ക്കി മ​ട​ങ്ങ​ണ​മെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ന്നീ​ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​ൻ​പ​തി​നു​ശേ​ഷ​മേ മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​ക​ത്തു പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നാ​ണ് നി​ർ​ദേ​ശം. കൂ​ടാ​തെ മ​ൽ​സ്യം, പ​ച്ച​ക്ക​റി, മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നു​ള്ള നി​രോ​ധ​ന​വും തു​ട​രും. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.