സ്വ​ർ​ണക്ക​ട​ത്ത്: യു​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹം നാ​ളെ
Saturday, August 1, 2020 10:28 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്കും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ തൊ​ടു​പു​ഴ മാ​താ ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ലും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, യു​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ലും സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​വേ​ദി​ക​ൾ ഒ​ഴി​വാ​ക്കി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ സ​മ​ര വേ​ദി​യാ​ക്കി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.