ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ
Sunday, August 2, 2020 9:57 PM IST
തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ പ​രി​യാ​ര​ത്തെ റേ​ഷ​ൻ ക​ട​യു​ട​മ അ​മി​ക്കാ​ട്ടു​കു​ടി സാ​ജു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പ​രാ​തി​യു​മാ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ന് ഒ​രു ദി​വ​സം മു​ന്പ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ക​ട​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നു പ​റ​ഞ്ഞ് റി​പ്പോ​ർ​ട്ടി​ൽ ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും ക​ട സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ൻ തു​ക കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. വ​ർ​ഷ​ങ്ങ​ളാ​യി റേ​ഷ​ൻ ക​ട ന​ട​ത്തു​ന്ന സാ​ജു​വി​ന് ഇ​ത് ക​ടു​ത്ത മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി. ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സു​ണ്ടാ​ക്കി അ​യ്യാ​യി​രം മു​ത​ൽ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വ​രെ ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ങ്ങാ​റു​ണ്ടെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്യു​ക​യാ​ണ് പ​തി​വ്.
മാ​വേ​ലി സ്റ്റോ​റി​ലെ സ്റ്റോ​ക്കി​ൽ കൃ​ത്രി​മം ന​ട​ത്തി​യ കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ൽ ആ​കു​ക​യും വ​കു​പ്പ് ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​ജി​ല​ൻ​സ് , വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​ക്കും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​രാ​തി ന​ൽ​കി.