കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Sunday, August 2, 2020 9:57 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം​ചെ​യ്യു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
വേ​ന​ൽക്കാല​മാ​യാ​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ല​ക​ൾ ക​യ​റി​യി​റ​ങ്ങി കു​ടി​വെ​ള്ള​ത്തി​നാ​യി ക്യു ​നി​ല്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​ലി​യ ബു​ദ്ധി​മു​ട്ടി​നാ​ണ് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ന​ട​ത്തി​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ൻ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​മേ​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.