കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വീ​ട്ട​മ്മ​യു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ 200ഓ​ളം പേ​ർ
Sunday, August 2, 2020 9:57 PM IST
നെ​ടു​ങ്ക​ണ്ടം: പ​നി​ബാ​ധി​ച്ചു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 200 ഓ​ളം പേ​ർ ഉ​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, പോ​ലീ​സ്, പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​ശ​ങ്ക​യി​ലാ​യി.
തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ ക​ള​ത്തി​ൽ ഏ​ലി​കു​ട്ടി ദേ​വ​സ്യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന​ലെ​യാ​ണ് ല​ഭി​ച്ച​ത്. വീ​ട്ട​മ്മ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് അ​ട​പ്പി​ച്ചു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​ന്ധു​ക്ക​ൾ ര​ണ്ടു​ത​വ​ണ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ട്ട​മ്മ​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ബ​ന്ധു​ക്ക​ളോ​ടും ചി​കി​ത്സി​ച്ച തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രോ​ടും ഈ ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. സ​ന്പ​ർ​ക്ക പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ 25 നാ​ണ് പ​നി​യും ശ്വാ​സം​മു​ട്ട​ലും വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ഏ​ലി​കു​ട്ടി​യെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​സു​ഖം കു​റ​യാ​ത്ത​തി​നെ തു​ട​ർ​ന്ന് 26 നും 27 ​നും ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും കൊ​ണ്ടു​പോ​യി. ഇ​തി​നി​ടെ 25 ന് ​മ​റ്റൊ​രു രോ​ഗി​യും ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി ഉ​ട​മ​യാ​യ ഡോ​ക്ട​റോ​ടും ര​ണ്ട് നേ​ഴ്സു​മാ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ഡോ​ക്ട​ർ 26 ന് ​ഏ​ലി​ക്കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​താ​യാ​ണ് വി​വ​രം. കൂ​ടാ​തെ 30 ന് ​വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ഇ​തേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.
കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​ക്കും വീ​ഴ്ച്ച സം​ഭ​വി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഏ​ലി​ക്കു​ട്ടി​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ബ​ന്ധു​ക്ക​ൾ ഇ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ശേ​ഖ​രി​ച്ച​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് മൊ​ഴി ന​ൽ​കാ​നാ​യി ബ​ന്ധു​ക്ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
​ഇ​തി​നി​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ സം​സ്കാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തെ ചൊ​ല്ലി ബ​ന്ധു​ക്ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ ഒ​രു​ക്കി. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ളും എ​ത്തി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ​ല്ലാം സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും. ഇ​തി​നി​ടെ മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​ൻ പ​നി ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​യാ​ളോ​ട് സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​രു​ണാ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഇ​യാ​ൾ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.