സ​ജീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തും നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം
Sunday, August 2, 2020 10:01 PM IST
രാ​ജ​കു​മാ​രി: വീ​ട്ടു മു​റ്റ​ത്ത് ന​ട്ടു സം​ര​ക്ഷി​ച്ച നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ ക​രി​മാ​ങ്ക​ര സ​ജീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത്.

വി​ട​ർ​ന്നു പ​രി​ല​സി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു ചെ​ടി​യി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി പൂ​ക്ക​ളു​ക​ളു​ടെ നീ​ല വ​സ​ന്ത​മു​ള്ള​ത്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ ചോ​ല​വ​ന​ങ്ങ​ൾ ഇ​ട​ക​ല​ർ​ന്ന പു​ൽ​മേ​ടു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് പൂ​വി​ട്ട​പ്പോ​ൾ നി​ര​വ​ധി പേ​രാ​ണ് കാ​ണാ​നെ​ത്തു​ന്ന​ത്. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം പൂ​വി​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി വീ​ട്ടു​മു​റ്റ​ത്ത് പൂ​വി​ട്ട​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​തും കാ​ണാ​നെ​ത്തി​തു​ട​ങ്ങി​യ​തും.