നി​രോ​ധ​നം ലം​ഘി​ച്ച് മ​ത്സ്യ വ്യാ​പാ​രം; പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, August 2, 2020 10:01 PM IST
തൊ​ടു​പു​ഴ: ക​ള​ക്ട​റു​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മൊ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നാ​യി മ​ത്സ്യ​വു​മാ​യെ​ത്തി​യ ട്ര​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന ഉ​ട​മ, ജീ​വ​ന​ക്കാ​ർ, മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളു​രു​ത്തി ക​ണ്ണ​ന്ത​റ ദി​ലീ​പ് (46), വെ​ങ്ങ​ല്ലൂ​ർ കൊ​ന്പ​നാം​പ​റ​ന്പി​ൽ ദി​ലീ​പ് (45), മ​ങ്ങാ​ട്ടു​ക​വ​ല മു​ണ്ട​ക്ക​ൽ എം.​എ​ച്ച്. സ​ജീ​വ് ( 46) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ ഓ​ർ​ഡി​ന​ൻ​സ്,ദു​ര​ന്ത നി​വാ​ര​ണ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
85 ബോ​ക്സു​ക​ളി​ലാ​യി മൂ​ന്നു ട​ണ്ണോ​ളം മ​ൽ​സ്യ​മാ​യി​രു​ന്നു ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള ട്ര​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി 11 .45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ന്പ​ർ​ക്കം മൂ​ലം കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും മ​ത്സ്യ വ്യാ​പാ​ര​വും ഈ ​മാ​സം 10 വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് വെ​ങ്ങ​ല്ലൂ​ർ മ​ങ്ങാ​ട്ട്ക​വ​ല നാ​ലു​വ​രി പാ​ത​യി​ലേ​ക്ക് ശീ​തീ​ക​രി​ച്ച ട്ര​ക്കി​ൽ മ​ത്സ്യ​മെ​ത്തി​ച്ച​ത്.
മ​ൽ​സ്യം വാ​ങ്ങു​ന്ന​തി​നാ​യി എ​ഴു​പ​തോ​ളം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ഓ​ട്ടോ​റി​ക്ഷ, മി​നി​ലോ​റി, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​യി ട്ര​ക്കി​ന് സ​മീ​പ​ത്ത് ത​ടി​ച്ചു കൂ​ടി. ഇ​തോ​ടെ റോ​ഡി​ലെ ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. സ്ഥ​ല​ത്ത് ആ​ൾ​ക്കൂ​ട്ട​വും ബ​ഹ​ള​വു​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ തൊ​ടു​പു​ഴ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ എ​സ്.​ഐ. കെ.​എ. അ​ബി, സി​പി​ഒ​മാ​രാ​യ അ​ൻ​വ​ർ​ഷാ, ന​ഹാ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മ​ൽ​സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​തെ പോ​ലീ​സു​മാ​യി ത​ർ​ക്കി​ച്ചെ​ങ്കി​ലും ട്ര​ക്ക് പി​ന്നീ​ട് സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ള​ത്തെ ഗോ​ഡൗ​ണി​ൽ നി​ന്നെ​ത്തി​ച്ച മ​ത്സ്യമാ​ണ് ഇ​തെ​ന്ന് ക​ണ്ടെ​ത്തി. പ​ഴ​കി​യ മ​ത്സ്യ​മ​ല്ലെ​ന്ന് ക​ണ്ട​തി​നാ​ൽ 5000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച ശേ​ഷം വാ​ഹ​നം എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യ​തി​നെ​തി​രെ​യും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യ​തി​നെ​തി​രെ​യും കൂ​ടു​ത​ൽ കേ​സെ​ടു​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും എ​സ്ഐ ബൈ​ജു പി.​ബാ​ബു പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​ൻ​പും തൊ​ടു​പു​ഴ​യി​ൽ 800 കി​ലോ​യോ​ളം പ​ഴ​കി​യ മ​ൽ​സ്യം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.