നെ​ൽ​ വ​സ​ന്ത​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് വ​ര​ന്പു​കു​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Sunday, August 2, 2020 10:01 PM IST
ഉ​പ്പു​ത​റ: ക​ണ്ണെ​ത്താ​ദൂ​ര​ത്തെ പ​ച്ച​വി​രി​ച്ച നെ​ൽ​പാ​ട​വും ക​റ്റ മെ​തി​ക്ക​ലും ഞാ​റ്റു​പാ​ട്ടും കൊ​യ്ത്ത് പാ​ട്ടു​മെ​ല്ലാം ഉ​പ്പു​ത​റ​യി​ലെ മാ​ട്ടു​താ​വ​ള​ത്ത് തി​രി​ച്ചെ​ത്തു​ക​യാ​ണ്. മ​ഹാ​വ്യാ​ധി​യെ അ​തി​ജീ​വി​ക്കാ​ൻ 10 വ​ർ​ഷ​മാ​യി കൃ​ഷി​ചെ​യ്യാ​തെ കി​ട​ന്ന മാ​ട്ടു​താ​വ​ളം പാ​ട​ത്ത് ക​ർ​ഷ​കൂ​ട്ടാ​യ്മ വി​ത്തു​വി​ത​ച്ചു. പോ​യ്മ​റ​ഞ്ഞ നെ​ൽ​വ​സ​ന്ത​ത്തി​ന്‍റെ പ്രൗ​ഡി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രേ മ​ന​സോ​ടെ ഒ​രു​പ​റ്റം ക​ർ​ഷ​ക​ർ.
കാ​ടി​നേ​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളേ​യും പൊ​രു​തി തോ​ൽ​പി​ച്ച് ഹൈ​റേ​ഞ്ചി​ന്‍റെ മ​ല​മ​ട​ക്കു​ക​ളി​ൽ അ​ധ്വാ​ന​ത്തി​ന്‍റെ വി​യ​ർ​പ്പു​തു​ള്ളി​ക​ൾ ഒ​ഴു​ക്കി മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച ഉ​പ്പു​ത​റ​യു​ടെ കാ​ർ​ഷി​ക പാ​ര​ന്പ​ര്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ടി​യേ​റി പാ​ർ​ത്ത​വ​ർ അ​ധി​ക​വും മ​ണ്‍​മ​റ​ഞ്ഞു​പോ​യെ​ങ്കി​ലും പൂ​ർ​വി​ക​ർ പ​ക​ർ​ന്നു​ന​ൽ​കി​യ കൃ​ഷി​പാ​ഠം ഒ​രു​പ​റ്റം ക​ർ​ഷ​ക​ർ ഇ​ന്നും നെ​ഞ്ചി​ലേ​റ്റു​ക​യാ​ണ്.
കോ​വി​ഡാ​ന​ന്ത​ര കേ​ര​ള​ത്തി​ൽ പ​ട്ടി​ണി​യെ അ​തി​ജീ​വി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക​ർ ചേ​ർ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് പു​ന​ർ​ജ​ൻ​മം ന​ൽ​കി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.
മാ​ട്ടു​താ​വ​ളം മൈ​ലാ​ടും​പാ​റ ജോ​സു​കു​ട്ടി​യു​ടെ​യും ടോ​മി​യു​ടെ​യും മൂ​ന്നേ​ക്ക​ർ പാ​ട​മാ​ണ് ഉ​പ്പു​ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​റ്റെ​ടു​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ത​രി​ശാ​യി​കി​ട​ന്ന പാ​ട​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​മ​ര​കം പാ​ട​ശേ​ഖ​ര​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന ഡി ​വ​ണ്‍ ഇ​ന​ത്തി​ൽ​പെ​ട്ട വി​ത്താ​ണ് ഇ​വി​ടെ വി​ത​ച്ചി​രി​ക്കു​ന്ന​ത്.
ഉ​പ്പു​ത​റ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ വി​ത്ത് വി​ത​യ്ക്കാ​ൻ പാ​ടം ഒ​രു​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് പാ​ട​ത്ത് വി​ത്തെ​റി​ഞ്ഞ​ത്. വി​ത്ത് വി​ത​യ്ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പീ​രു​മേ​ട് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​ജെ. വാ​വ​ച്ച​ൻ നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജി ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ. ​സൈ​മ​ണ്‍, കൃ​ഷി ഓ​ഫീ​സ​ർ അ​ശ്വ​തി ടി. ​വാ​സു, വി.​പി. ജോ​ണ്‍, ഡി. ​ആ​ൽ​ബ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ ന​ൽ​കി.